ബാഴ്സലോണയോട് തോറ്റ ക്ഷീണം മയ്യോർകയോട് തീർത്ത് അത്ലറ്റിക് ബിൽബാവോ

- Advertisement -

കഴിഞ്ഞ മത്സരത്തിൽ ബാഴ്സലോണയോട് പരാജയപ്പെട്ട അത്ലറ്റിക്ക് ബിൽബാവോ ക്ലബ് വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തിൽ മയ്യോർക്കയെ നേരിട്ട അത്ലറ്റിക് ക്ലബ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ന് ആദ്യ 24 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്താൻ അത്ലറ്റിക്ക് ക്ലബിനായിരുന്നു.

16ആം മിനിട്ടിൽ പെനാൾട്ടിയിലൂടെ ഗാർസിയ ആണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 24ആം മിനുട്ടിൽ സാൻസെറ്റ് അത്ലറ്റിക്കിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ബുദിമിർ നേടിയ ഗോൾ മയ്യോർകയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും വില്ലാലിബ്രെയിലൂടെ അത്ലറ്റിക്ക് നേടിയ മൂന്നാം ഗോൾ മത്സരത്തിന്റെ ഫലം നിശ്ചയിച്ചു. ജയത്തോടെ 45 പോയന്റുമായി അത്ലറ്റിക്ക് ബിൽബാവോ ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്. മയ്യോർക്ക ഇപ്പോഴും റിലഗേഷൻ സോണിലാണ്.

Advertisement