ഒളിമ്പിക്‌സും ബാഴ്‌സ നഗരവും; പുതുമകളുമായി ബാഴ്‌സയുടെ എവേ കിറ്റ്

ബാഴ്‌സലോണയുടെ അടുത്ത സീസണിലേക്കുള്ള എവേ കിറ്റ് പ്രകാശനം ചെയ്തു. ഒട്ടേറെ പുതുമകൾ നിറഞ്ഞതാണ് പുതിയ എവേ കിറ്റ്. 1992 ലെ ബാഴ്‌സലോണ നഗരം ആതിഥേയത്വം വഹിച്ച ഒളിമ്പിക്‌സിന്റെ ഓർമപ്പെടുത്തലായാണ് കിറ്റ് ഡിസൈനർമാരായ ആയ നൈക്കി പുതിയ ബാഴ്‌സലോണ കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ജേഴ്‌സിക്ക് നൽകിയിരിക്കുന്ന കടുത്ത സുവർണ നിറം ഒളിമ്പിക്‌സ് സ്വർണത്തെ സൂചിപ്പിക്കുന്നു. കഠിനാദ്ധ്വാനത്തെയും പ്രതീക്ഷയെയും സ്വയം മെച്ചപ്പെടുന്നതിനെയും ഈ സുവർണ നിറം പ്രതിനിധികരിക്കുന്നു.
20220627 134710
ഇതേ നിറത്തിൽ തന്നെ ജേഴ്‌സിയിൽ ആലേഖനം ചെയ്തിട്ടുള്ള ബാഴ്‌സലോണ നഗരത്തിന്റെ രേഖാചിത്രം തന്നെയാണ് മറ്റൊരു പ്രധാന ആകർഷണം.നഗരത്തിലെ പ്രധാനപ്പെട്ട വഴികളും കെട്ടിടങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.”ദ് ഫ്ലെയീം ലിവ്സ് ഓൺ” എന്നാണ് ജേഴ്‌സിക്ക് നൽകിയിരിക്കുന്ന ടാഗ് ലൈൻ. ഒളിമ്പിക്‌സ് ദീപത്തെ സൂചിപ്പിക്കാൻ ആണ് ഇത്.

ക്ലബ്ബ് ലോഗോ ഡാർക് നേവി ബ്ലൂ നിറത്തിലാണ് ജേഴ്‌സിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.മുഖ്യ ജേഴ്‌സി സ്പോൺസർ ആയ സ്പോട്ടിഫൈയെയും യുഎൻഎച്ച്സി ആറിനെയും ഡാർക് നേവി ബ്ലൂ നിറത്തിൽ തന്നെ കിട്ടിൽ ആലേഖനം ചെയ്യും. ഇരു സ്ലീവുകളുടെയും അറ്റത്ത് നൽകിയ നിറങ്ങൾ ഒളിമ്പിക്‌സ് ചിഹ്നത്തിലെ ഓരോ വൃത്തങ്ങളെയും അനുസ്മരിപ്പിക്കുന്ന രീതിയിൽ ഉള്ളതാണ്.

Exit mobile version