
ബാഴ്സലോണ ലെജൻഡ് കാർലെസ് പുയോളിനു വൺ ക്ലബ് മാൻ പുരസ്കാരം. അത്ലറ്റിക്ക് ബിൽബാവോ നൽകുന്ന പുരസ്കാരം ഇന്നലെയാണ് താരം ഏറ്റു വാങ്ങിയത്. റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിന്റെ ഹാഫ് ടൈമിലാണ് പുരസ്കാര സമർപ്പണം നടന്നത്. വൺ ക്ലബ് മാൻ പുരസ്കാരം നേടുന്ന നാലാമത്തെ താരമാണ് പുയോൾ. ബാഴ്സയുടെ അക്കാദമി താരമായ പുയോൾ 1999 ലാണ് ബാഴ്സയ്ക്ക് വേണ്ടി ആദ്യമായി ബൂട്ടണിയുന്നത്.
15 വർഷത്തെ കരിയറിൽ 593 മത്സരങ്ങൾ ബാഴ്സയ്ക്ക് വേണ്ടി പുയോൾ കളിച്ചു. സ്പെയിനിനു വേണ്ടി നൂറു മത്സരങ്ങളും പുയോൾ കളിച്ചിട്ടുണ്ട്. മുൻ ഇഗ്ലണ്ട താരവും സൗത്താംപ്ടൺ ഫോർവേഡുമായ മാറ്റ് ലെ ടിസ്സിർ ആണ് ആദ്യമായി വൺ ക്ലബ് മാൻ പുരസ്കാരം ഏറ്റുവാങ്ങിയത്. പൗലോ മാൽഡിനി (എസി മിലാൻ, ഇറ്റലി) സെപ്പ് മേയർ (ബയേൺ മ്യൂണിക്ക്, ജർമ്മനി) എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയ മറ്റു രണ്ടു പേർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial