ബാഴ്സലോണ ലാലിഗയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു

20220516 011333

ലാലിഗയിൽ ബാഴ്സലോണ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ബാഴ്സലോണ ഗെറ്റഫെയോട് ഗോൾ രഹിത സമനില വഴങ്ങുകയും ഒപ്പം സെവില്ല അത്ലറ്റിക്കോ മത്സരം സമനില ആവുകയും ചെയ്തതോടെയാണ് ലാലിഗയിൽ രണ്ടാം സ്ഥാനം ബാഴ്സലോണ ഉറപ്പിച്ചത്. സാവി ചുമതലയേൽക്കുമ്പോൾ ലാലിഗയിൽ ഒമ്പതാം സ്ഥാനത്ത് ആയിരുന്നു ബാഴ്സലോണ. അവിടെ നിന്ന് ക്ലബ് രണ്ടാം സ്ഥാനത്ത് എത്തിയത് ആരാധകർ പോലും പ്രതീക്ഷിക്കാത്ത ഒരു നേട്ടമായി.

ഇന്ന് നടന്ന മത്സരത്ത ബാഴ്സലോണക്ക് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയിരുന്നില്ല. ഇനി ലീഗിലെ അവസാന മത്സരത്തിൽ അടുത്ത ആഴ്ച ബാഴ്സലോണ വിയ്യറയലിനെ നേരിടും. ഇപ്പോൾ ബാഴ്സലോണക്ക് 37 മത്സരങ്ങളിൽ നിന്ന് 73 പോയിന്റാണ് ഉള്ളത്. അത്ലറ്റിക്കോ മാഡ്രിഡിന് 68 പോയിന്റും സെവിയ്യക്ക് 67 പോയിന്റും ഉണ്ട്. ഇരു ടീമുൾക്കും അടുത്ത മത്സരം ജയിച്ചാലും ബാഴ്സയെ മറികടക്കാൻ ആകില്ല.

Previous articleജയം നേടി സഞ്ജുവും സംഘവും, പ്ലേ ഓഫിനടുത്തേക്ക്
Next articleഇന്റർ മിലാനും വിജയം, ഇറ്റലിയിലെ കിരീട പോരാട്ടം അവസാന ദിവസം വരെ