Site icon Fanport

ബാഴ്സലോണയിൽ ബ്രെത്വൈറ്റിന് 9ആം നമ്പർ ജേഴ്സി

ബാഴ്സലോണ പുതിയ സീസണായുള്ള സ്ക്വാഡ് നമ്പറുകൾ പ്രഖ്യാപിച്ചു. ലൂയിസ് സുവാരസ് ഒഴിഞ്ഞ ഒമ്പതാം നമ്പർ ജേഴ്സി അവരുടെ സ്ട്രൈക്കറായ ബ്രെത്വൈറ്റ് സ്വന്തമാക്കി. ബാഴ്സലോണ പുതിയ സ്ട്രൈക്കറെ എത്തിച്ച് ആ താരത്തിന് ഒമ്പതാം നമ്പർ നൽകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സൈനിംഗ് നടക്കാത്തതോടെ ഒഴിഞ്ഞ് കിടന്ന ജേഴ്സി നമ്പർ ബ്രെത്വൈറ്റ് സ്വീകരിക്കുകയായിരുന്നു.

ബാഴ്സലോണയുടെ യുവതാരം അലേന ആറാം നമ്പർ ജേഴ്സി അണിയും. റിക്വി പുജിന് 12ആം നമ്പർ ജേഴ്സി ആണ് നൽകിയിരിക്കുന്നത്. അൻസു ഫതി 22ആം നമ്പർ ജേഴ്സിയിൽ കളിക്കും. ഗ്രീസ്മന് ഏഴാം നമ്പർ ജേഴ്സി നൽകാൻ കഴിഞ്ഞ മാസം തന്നെ ബാഴ്സലോണ തീരുമാനിച്ചിരുന്നു. കൗട്ടീനോ 14ആം നമ്പർ ജേഴ്സിയും അണിയും

20201006 220715

Exit mobile version