ആകെ മാറുന്ന ബാഴ്സലോണ ജേഴ്സി!!

- Advertisement -

ലാലിഗ ക്ലബായ ബാഴ്സലോണയുടെ അടുത്ത സീസണായുള്ള ജേഴ്സി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പതിവ് ബാഴ്സലോണ ജേഴ്സികളിൽ നിന്നൊക്കെ മാറി പുത്തനൊരു ഡിസൈനിലാണ് ബാഴ്സലോണ ജേഴ്സി പുറത്തിറങ്ങുന്നത്. ക്രൊയേഷ്യയുടെ ദേശീയ ജേഴ്സിയുടെ ഡിസൈനുമായി സാമ്യമുള്ള ഡിസൈൻ ആണ് ബാഴ്സലോണയുടെ പുതിയ ജേഴ്സിയും സ്വീകരിച്ചിരിക്കുന്നത്.

പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ബാഴ്സലോണയുടെ കിറ്റ് ഒരുക്കുന്നത്‌. ഹോം കിറ്റാണ് ഇപ്പോൾ സ്റ്റോറുകളിൽ എത്തിയിരിക്കുന്നത്. ചുവപ്പും നീലയും ചതുരങ്ങളാണ് ജേഴ്സിയുടെ ഡിസൈൻ. ആരാധകർ ജേഴ്സിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട് എങ്കിലും ഇതൊരു നല്ല മാറ്റമാണെന്നാണ് ക്ലബ് പറയുന്നത്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റ് ഉടൻ ലഭ്യമാകും.

Advertisement