ബാഴ്സലോണ എനിക്ക് എന്റെ വീട് പോലെ – ഉമിറ്റിറ്റി

- Advertisement -

ബാഴ്സലോണ സ്വന്തം വീട് പോലെയാണ് എന്ന് ബര്സലോണയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉമിറ്റിറ്റി. ബാഴ്സലോണയുമായി പുതിയ കരാർ ഒപ്പിട്ടതിനു ശേഷം ആദ്യമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമിറ്റിറ്റി.

“ബാഴ്സലോണ എനിക്ക് എന്റെ സ്വന്തം വീട് പോലെയാണ്, ഈ വീട് വിട്ട് പോവുന്ന കാര്യം ചിന്തിച്ചിട്ട് കൂടെയില്ല. ബാഴ്സയുമായി കരാർ പുതുക്കുക, സ്വന്തം വീട്ടിൽ തുടരുക, അത് മാത്രമായിരുന്നു എന്റെ ലക്‌ഷ്യം” ഉമിറ്റിറ്റി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഉമിറ്റിറ്റിബാഴ്സലോണയുമായി പുതിയ കരാറിൽ എത്തിയത്. പുതിയ കരാർ പ്രകാരം ഉമിറ്റിറ്റി2023 വരെ ബാഴ്സയിൽ തുടരും. ഫ്രാൻസിന്റെ ലോകക്കപ് ടീമിൽ ഇടം നേടിയ ഉമിറ്റിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പുതിയ കരാർ പ്രകാരം ഏകദേശം 500 മില്യൺ യൂറോയോളമാണ് ഉമിറ്റിറ്റിയുടെ റിലീസ് ക്ലോസ് തുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement