“ഫ്രീ ആയിട്ടു വേണമെങ്കിലും താൻ ബാഴ്സലോണക്കായി കളിച്ചേനെ” – ഡാനി ആൽവെസ്

20211117 195604

ബാഴ്സലോണയിൽ തിരികെ എത്തിയത് ഒരു സ്വപ്ന സാക്ഷാത്കാരം ആണെന്ന് ഡാനി ആൽവെസ്. താൻ എങ്ങനെ തിരികെ എത്തി എന്നത് താൻ കാര്യമാക്കുന്നില്ല. തിരിച്ച് എത്തി എന്നതിൽ താൻ സന്തോഷവാൻ ആണ് ഡാനി ആൽവെസ് പറഞ്ഞു. ആവശ്യമായിരുന്നു എങ്കിലും ബാഴ്സലോണക്ക് വേണ്ടി ഫ്രീ ആയി കളിക്കാനും താൻ തയ്യാറായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്റെ ലക്ഷ്യം ഈ ക്ലബിൽ സന്തോഷം കൊണ്ടു വരിക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

സാവി ആരംഭിക്കുന്ന പുതിയ യജ്ഞത്തിൽ സഹായി ആയി താൻ ഉണ്ടാകും. എല്ലാവരും ഒരുമിക്കേണ്ടതുണ്ട് എന്നും എല്ലാവരും ചേർന്ന് ക്ലബിനെ പഴയ ക്ലബ് ആക്കി മാറ്റേണ്ടതുണ്ട് എന്നും ആല്വെസ് പറഞ്ഞു. ബാഴ്സലോണ ഒരു ക്ലബ് എന്നതിനേക്കാളും വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണക്ക് ഒപ്പം കിരീടങ്ങൾ വാരിക്കൂട്ടിയിട്ടുള്ള സാവിയെ അടുത്തിടെയാണ് ക്ലബ് തിരികെ കൊണ്ടുവന്നത്.

Previous article“തനിക്ക് വലിയ ക്ലബിലേക്ക് മാറാൻ ആഗ്രഹം ഉണ്ടെന്ന്” – ലൊസാനോ
Next article“ആൽവെസിനെ കൊണ്ടുവരാൻ ആയി എങ്കിൽ മെസ്സിയെയും ഇനിയേസ്റ്റയെയും തിരികെയെത്തിക്കാനും ബാഴ്സക്ക് ആകും”