റെസ്പെക്റ്റ് മെസ്സി !, ഗ്രീസ്മാനെതിരെ പ്രതിഷേധവുമായി ആരാധകർ

Images (2)
- Advertisement -

ബാഴ്സലോണ താരം ആന്റോണിൻ ഗ്രീസ്മാനെതിരെ പ്രതിഷേധവുമായി ബാഴ്സലോണ ആരാധകർ. ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് റെസ്പെക്റ്റ് നൽകു എന്നാവശ്യപ്പെട്ടു കൊണ്ടാണ് ട്രെയിനിംഗ് കഴിഞ്ഞതിന് ശേഷം പുറത്ത് വന്ന ഗ്രീസ്മാനോട് ആരാധകർ ആവശ്യപ്പെട്ടത്. ലയണൽ മെസ്സിക്കെതിരെ ഗ്രീസ്മാന്റെ മുൻ ഏജന്റ് നടത്തിയ പരാമർശങ്ങളാണ് ബാഴ്സ ആരാധകരുടെ പ്രതിഷേധത്തിന് കാരണം.

ഗ്രീസ്മാന്റെ ബാഴ്സയിലേക്കുള്ള നീക്കം നടക്കേണ്ടിയിരുന്നില്ല എന്നും അതിൽ താരത്തിനും വിഷമമുണ്ടെന്നാണ് മുൻ ഏജന്റായ എറിക് ഓൾഹാട്സ് പറഞ്ഞത്. ബാഴ്സയിൽ കാര്യങ്ങൾ എല്ലാം മെസ്സിയുടെ കണ്ട്രോളിലാണെന്നും ബാഴ്സയിൽ ഗ്രീസ്മാൻ എത്തിയതിനോട് മെസ്സിക്ക് താല്പര്യം ഉണ്ടായില്ലെന്നും കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ തന്നെ തനിക്ക് മെസ്സിയുമായി സൗഹാർദ്ദപരമായ ഒരു ബന്ധമാണുള്ളതെന്ന് ഗ്രീസ്മാൻ പ്രതികരിച്ചിരുന്നെങ്കിലും ആരാധകർ ഇത് ചെവിക്കൊണ്ടിട്ടില്ല. ഇതിന്റെ തുടർച്ചയായിട്ടാണ് ഗ്രീസ്മാനെതിരെയുള്ള ബാഴ്സലോണ ആരാധകരുടെ പ്രതിഷേധം. ഈ സീസണിലും ബാഴ്സലോണയിൽ തിളങ്ങാൻ ഗ്രീസ്മാനായിട്ടില്ല.

Advertisement