ബാഴ്സലോണയിൽ പ്രതിസന്ധി രൂക്ഷം, ശമ്പളം കുറയ്ക്കാൻ തയ്യാറാവാതെ താരങ്ങൾ

- Advertisement -

ബാഴ്സലോണയിൽ പ്രതിസന്ധി രൂക്ഷം. ശമ്പളം കുറയ്ക്കാൻ തയ്യാറാവാതെയിരിക്കുകയാണ് ബാഴ്സലോണയുടെ താരങ്ങൾ. ബാഴ്സയും താരങ്ങളുടെ പ്രതിനിധികളും തമ്മിലുള്ള ചർച്ച സമവായം ഇല്ലാതെ പിരിയുകയാണ് ഉണ്ടായത്. തുടർച്ചയായ മീറ്റിംഗുകൾക്കും ചർച്ചകൾക്കും ഒടുവിൽ ഒരു അഗ്രിമെന്റിൽ എത്തിച്ചേരാൻ ബാഴ്സലോണ ബോർഡിനും താരങ്ങളുടെ പ്രതിനിധികൾക്കും സാധിച്ചിട്ടില്ലെന്ന് ബാഴ്സലോണ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

കോവിഡ് 19 പാൻഡമിക്കിനെ തുടർന്ന് 2020-21 സീസണിൽ 300മില്ല്യൺ യൂറോയുടെ വരുമാന നഷ്ടമാണ് ബാഴ്സലോണ കണക്കാക്കിയിരിക്കുന്നത്. 191 മില്ല്യൺ യൂറോയുടെ വേതന അഡ്ജസ്റ്റ്മെന്റുകൾ നടത്തി പ്രതിസന്ധി ഒഴിവാക്കാനായിരുന്നു ബാഴ്സയുടെ ശ്രമം. നവംബർ 23നുള്ളിൽ ഒരു തീരുമാനത്തിൽ എത്താനാണ് ബാഴ്സലോണ ബോർഡിന്റെ ശ്രമം. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സൂപ്പർ താരം ലയണൽ മെസ്സിയുടേതടക്കം ശമ്പളം 30% ത്തോളം വെട്ടിക്കുറക്കാണ് ബാഴ്സയുടെ ശ്രമം. യൂറോപ്പ്യൻ ഫുട്ബോളിൽ ഏറ്റവുമധികം വേജ് ബില്ലുള്ള ക്ലബ്ബ് ബാഴ്സലോണ ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഉയർന്ന ശമ്പളം പറ്റിയിരുന്ന ലൂയിസ് സുവാരസ്, ഇവാൻ റാകിറ്റിച്, ആർടൂറോ വിദാൽ എന്നിവർ ക്ലബ്ബ് വിട്ടിട്ടും ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചിട്ടില്ല.

Advertisement