വിജയം തുടരാൻ ബാഴ്‌സലോണ ഡീപോർട്ടിവ ആൽവേസിനെതിരെ

- Advertisement -

പുതിയ കോച്ച് ഏർണെസ്റ്റോ വെൽവര്ഡോയുടെ കീഴിൽ തുടർച്ചയായ രണ്ടാം ജയം പ്രതീക്ഷിച്ച് ബാഴ്‌സലോണ ഇന്ന് ഡീപോർട്ടിവ ആൽവേസിനെ നേരിടും. ആദ്യ മത്സരത്തിൽ റയൽ ബെറ്റിസിനെ 2-0ന് തോൽപ്പിച്ച ബാഴ്‌സലോണ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡിന് പിന്നിൽ മൂന്നാം സ്ഥാനത്താണ്. അതെ സമയം ഡോർട്മുണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലെത്തിയ ഒസ്മാൻ ഡെംബലെ ടീമിൽ ഇടം നേടില്ല.

ബാഴ്‌സലോണ നിരയിൽ പരിക്ക് മൂലം സുവാരസ്   ഇന്ന് കളിക്കില്ല. അതെ സമയം ഇനിയേസ്റ്റ പരിക്ക് മാറി ടീമിൽ ഇടം നേടുമെന്ന്  ചില റിപ്പോർട്ടുകൾ ഉണ്ട്. മെസ്സിക്കൊപ്പം അൽകസറും ജെറാഡ് ഡേലഫൗ ആക്രമണ നിരയിൽ ഇറങ്ങും. കഴിഞ്ഞ മത്സരത്തിൽ ലെഗാൻസിനെതിരെ പരാജയപെട്ടാണ് ആൽവേസിന്റെ വരവ്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇതേ ഗ്രൗണ്ടിൽ വെച്ച്‌ 6-0 ബാഴ്‌സലോണ ആൽവേസിനെ തകർത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement