Site icon Fanport

വീണ്ടും ശക്തമായ ടീമുമായി ബാഴ്സലോണ എൽ ക്ലാസികോയ്ക്ക് ആയി മാഡ്രിഡിൽ

ഇന്ന് ലാലിഗയിൽ നടക്കുന്ന എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനെ നേരിടാനുള്ള ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു. കോപ ഡെൽ റേ സെമിയിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച പ്രമുഖരെല്ലാം അടങ്ങുന്നതാണ് ഇന്ന് മാഡ്രിഡിലേക്ക് യാത്ര ചെയ്യുന്ന സ്ക്വാഡ്.

കോപ ഡെൽ റേ സെമിയിൽ റയൽ മാഡ്രിഡിന്റെ ഹോമിൽ ചെന്ന് മൂന്ന് ഗോളുകൾക്ക് റയലിനെ തോൽപ്പിക്കാൻ ബാഴ്സലോണക്ക് ആയിരുന്നു. പരിക്കേറ്റ വെർമാലെൻ, റഫിന എന്നിവർ ഒഴികെ പ്രമുഖരെല്ലാം ഇന്ന് സ്ക്വാഡിൽ ഉണ്ട്.

ഇന്ന് വിജയിച്ചാൽ ലാലിഗ കിരീട എന്ന പ്രതീക്ഷ റയലിന് പൂർണ്ണമായും അവസാനിക്കും. പിന്നെ അത്ഭുതങ്ങൾ നടക്കേണ്ടു വരും റയൽ മാഡ്രിഡ് ബാഴ്സലോണയെ മറികടക്കാൻ.

Exit mobile version