Site icon Fanport

ഡെംബലെ ഇനി ബാഴ്സക്കായി കളിക്കുമോ എന്നത് സാവി തീരുമാനിക്കും

ബാഴ്സലോണയുടെ കരാർ വാഗ്ദാനങ്ങൾ തള്ളിയ ഒസ്മൻ ഡെംബലെയെ ഇനി ബാഴ്സലോണ കളിപ്പിക്കുമോ എന്നത് പരിശീലകൻ സാവി തീരുമാനിക്കും. ബാഴ്സലോണയുടെ പ്രസിഡന്റ് ലപ്പൊർട ഡെംബലയെ ഇനി ബാഴ്സക്കായി കളിപ്പിക്കരുത് എന്ന തീരുമാനത്തിലാണ്‌. എന്നാൽ താരം കളിക്കണോ എന്നത് സാവി തീരുമാനിക്കട്ടെ എന്നാണ് ലപോർടെയുടെ നിർദ്ദേശം. ഇന്ന് ഇത് സംബന്ധിച്ച് സാവിയും ലപോർടയും ചർച്ച നടത്തും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സാവിക്ക് ഡെംബലയെ കളിപ്പിക്കാൻ ആഗ്രഹം ഉണ്ട്. ഡെംബലെ തുടക്കത്തിൽ ബാഴ്സലോണയിൽ കരാർ ഒപ്പുവെക്കും എന്ന് പറഞ്ഞിരുന്നു എങ്കിലും അവസാനം താരം കരാർ നിരസിക്കുക ആയിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം ബാഴ്സലോണ താരത്തെ വിക്കാൻ ശ്രമിച്ചു എങ്കിലും ക്ലബ് വിടാനും ഡെംബലെ തയ്യാറായില്ല. ഡെംബലെക്ക് ഇനി പഴയ കരാർ നൽകില്ല എ‌ന്ന് ലപോർടെ ഇന്നലെ പറഞ്ഞിരുന്നു.

Exit mobile version