ബ്ലാക്ക് ആൻഡ് ഗോൾഡ് എവേ കിറ്റുമായി ബാഴ്സലോണ

- Advertisement -

അടുത്ത സീസണിന് മുന്നോടിയായി ബ്ലാക്ക് ആൻഡ് ഗോൾഡ് എവേ കിറ്റുമായി ബാഴ്സലോണ. ബാഴ്സ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ബ്ലാക്ക് അൾടർനേറ്റീവ് കിറ്റ് എവേ കിറ്റായി ഇറക്കുന്നത്. 2011/12 ൽ ഇതുമായി സാമ്യമുള്ള ഒരു ഡിസൈനിൽ എവേ കിറ്റും 2013/14 സീസണിൽ തേർഡ് കിറ്റും പുറത്തിറങ്ങിയിട്ടുണ്ട്. ക്ലബ്ബിന്റെ ക്രസ്റ്റും നൈക്ക് ലോഗോയും സ്പോൺസറും ഗോൾഡൻ കളറിലാണ്. റീസൈക്കിൾട് പോളിത്തീൻ ഉപയോഗിച്ചാണ് പരിസ്ഥിതി സൗഹൃദപരമായ ഈ കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. നൈക്ക് സ്റ്റോറുകളിലും ഓൺലൈനായും കിറ്റുകൾ ലഭ്യമാണ്.

Advertisement