Site icon Fanport

ബാഴ്സലോണ ഡിഫൻഡർ അറോഹോ സോസിഡാഡിന് എതിരെ കളിക്കില്ല

ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് അറോഹോയ്ക്ക് വീണ്ടും പരിക്ക്. താരത്തിന് മസിൽ ഇഞ്ച്വറി ആണ് ഏറ്റിരിക്കുന്നത്. താരം സ്പാനിഷ് സൂപ്പർ കപ്പിൽ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എങ്കിലും അടുത്ത മത്സരത്തിൽ താരം ഉണ്ടാകില്ല. മിഡ് വീകിൽ റയൽ സോസിഡാഡിനെ ബാഴ്സലോണക്ക് നേരിടാൻ ഉണ്ട്. ആ കളിക്ക് അറോഹോ എന്തായാലും ഉണ്ടാകില്ല. എന്നാൽ താൻ നല്ല നിലയിൽ ആണ് എന്ന് അറോഹോ പറയുന്നു‌‌. പരിക്ക് മാറിയ ഉംറ്റിറ്റി റയൽ സോസിഡാഡിനെതിരെ കളിക്കും എന്നാണ് ബാഴ്സലോണ പ്രതീക്ഷിക്കുന്നത്.

Exit mobile version