ബാഴ്‌സലോണയുടെ കഷ്ടകാലം തുടരുന്നു, സുവാരസിന് പരിക്ക്

- Advertisement -

ബാഴ്‌സലോണയുടെ കഷ്ടകാലം തീരുന്നില്ല.  സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡിനോടേറ്റ കനത്ത പരാജയത്തിന്  ശേഷം അവരുടെ സൂപ്പർ താരം  ലൂയിസ് സുവാരസിന് പരിക്ക്. കളിയുടെ അവസാന മിനുട്ടുകളിലാണ് താരത്തിന്റെ കാൽമുട്ടിന് പരിക്കേറ്റത്. പരിക്ക് മൂലം താരത്തിന് നാല് മുതൽ അഞ്ചു ആഴ്ചകൾ വരെ താരത്തിന് നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ MSN സഖ്യത്തിൽ മെസ്സി മാത്രമായി.

അടുത്ത മാസം നടക്കുന്ന ഉറുഗ്വയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളും താരത്തിന് നഷ്ട്ടമാകും. അര്ജന്റീനയുമായും പരാഗ്വയുമായുമാണ്  ഉറുഗ്വയുടെ മത്സരങ്ങൾ. നെയ്മറിന്റെ പി.എസ്.ജി യിലേക്കുള്ള കൂടുമാറ്റവും സുവാറസിന്റെ പരിക്കും ബാഴ്‌സിലോണയെ പ്രതിസന്ധിയിലാക്കുമെന്നാണ് കരുതപ്പെടുന്നത്.  ചൈനയിൽ നിന്ന് പൗളിഞ്ഞോ അല്ലാതെ വേറെ ഒരു താരത്തെയും ബാഴ്‌സിലോണയിലെത്തിക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. ലിവർപൂൾ താരം കൗട്ടീഞ്ഞോയും ഡോർട്മുണ്ട് താരം ഡെംബല്ലെയും ബാഴ്‌സിലോണയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement