Picsart 23 07 05 16 05 44 082

ഇനിഗോ മാർട്ടിനസ്‌ ഇനി ബാഴ്‌സലോണ താരം

പ്രതിരോധ താരം ഇനിഗോ മാർട്ടിനസിനെ ടീമിൽ എത്തിച്ചതായി ബാഴ്‌സലോണയുടെ പ്രഖ്യാപനം എത്തി. അത്ലറ്റിക് ക്ലബ്ബ് വിട്ട മുപ്പതിരണ്ടുകാരനുമായി മാസങ്ങൾക്ക് മുൻപ് തന്നെ ബാഴ്‌സ കരാറിൽ എത്തിയിരുന്നു. രണ്ടു സീസണിലേക്ക് താരം സാവിയുടെ ടീമിലേക്ക് എത്തുന്നത്. കരാർ മറ്റൊരു സീസണിലേക്ക് കൂടി നീട്ടാനുള്ള സാധ്യതയും ഉണ്ടാവും. അത്ലറ്റിക്കുമായി കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയാണ് പുതിയ തട്ടകത്തിലേക്ക് ചേക്കേറുന്നത്. 400 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ആണ് ഇനിഗോക്ക് മുകളിൽ ടീം ചേർത്തിരിക്കുന്നത്.

350ഓളം ലാ ലീഗ മത്സരങ്ങളുടെ പരിച്ചയവുമായാണ് ഇനിഗോ ബാഴ്‌സയിൽ എത്തുന്നത്. മുൻപ് സോസിഡാഡ് യൂത്ത് ടീമിലും തുടർന്നു സീനിയർ ടീമിലും കളിച്ചു. 2011ൽ അത്ലറ്റിക് ക്ലബ്ബിലേക്ക് ചേക്കേറി. അവിടെ പ്രതിരോധത്തിലെ സ്ഥിരം സാന്നിധ്യം ആയി. ഇരുപത്തിരണ്ടു ലീഗ് ഗോളുകളും താരത്തിന്റെ പേരിൽ ഉണ്ട്. ആരോഹോ, ക്രിസ്റ്റൻസൻ, ജൂൾസ് കുണ്ടേ തുടങ്ങിയ സെൻട്രൽ ഡിഫൻഡർമാറിക്കിടയിലേക്ക് അനുഭവസമ്പന്നനായ ഇനിഗോ കൂടി വരുന്നത് ബാഴ്‌സയുടെ പ്രതിരോധത്തിന്റെ വ്യാപ്തി വർധിപ്പിക്കും. നേരത്തെ അത്ലറ്റിക്കുമായി കരാർ പുതുക്കില്ലേന്ന് അറിയിച്ച താരം ആരാധകർക്ക് വിടവാങ്ങൽ സന്ദേശവും നൽകിയിരുന്നു. വിറ്റോർ റോക്വെയുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും.

Exit mobile version