ബാഴ്സലോണയ്ക്കായി 593 മത്സരങ്ങൾ, പിക്വെ പുയോളിന് ഒപ്പം

ഇന്നലെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തോടെ ഡിഫൻഡർ പികെ ബാഴ്സലോണക്കായി കളിച്ച മത്സരങ്ങളിൽ ഇതിഹാസ താരം കാർലെസ് പുയോളിനൊപ്പം എത്തി. ക്ലബിനായുള്ള ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച 5 താരങ്ങളിൽ ഇതോടെ പികെ ഇടം നേടി. ലിയോ മെസ്സി (778), സാവി ഹെർണാണ്ടസ് (767), ആന്ദ്രേസ് ഇനിയേസ്റ്റ (674), സെർജിയോ ബുസ്‌ക്വെറ്റ്‌സ് (658) എന്നിവർ മാത്രമാണ് പികെയെക്കാൾ കൂടുതൽ കളിച്ചത്.
Img 20220207 162232

ഇതിൽ സെർജിയോ ഇപ്പോഴും ബാഴ്സക്കായി കളിക്കുന്നുണ്ട്. ബാഴ്‌സയുടെ സെൻട്രൽ ഡിഫൻഡർക്ക് ഇത് ആദ്യ ടീമിനൊപ്പം 14-ാം സീസണാണ്. പികെ ബാഴ്സക്ക് ഒപ്പം 30 കിരീടങ്ങൾ നേടിയിട്ടുണ്ട്. ലിയോ മെസ്സി (35), ആന്ദ്രെ ഇനിയേസ്റ്റ (32) എന്നിവർ മാത്രമാണ് പികെയെക്കാൾ കിരീടം ബാഴ്സലോണയിൽ നേടിയത്.

Exit mobile version