Site icon Fanport

മൂന്നാം വിജയവുമായി ബാഴ്സലോണ പ്രീസീസൺ അവസാനിപ്പിച്ചു

പരിശീലകൻ റൊണാൾഡ് കോമന്റെ കീഴിൽ ബാഴ്സലോണയ്ക്ക് മൂന്നാം മത്സരത്തിലും വിജയം. ഇന്ന് പ്രീസീസൺ മത്സരത്തിൽ എൽചെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഇന്ന് ഗ്രീസ്മന്റെ ഗോളാണ് ബാഴ്സലോണക്ക് വിജയം നൽകിയത്‌. ബാഴ്സലോണ തന്നെ ആയിരുന്നു മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയത്. ഒരിക്കൽ കൂടെ കോമന്റെ കീഴിൽ മികച്ചു നിന്ന കൗട്ടീനോ ഇന്ന് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ രണ്ട് പ്രീസീസൺ മത്സരങ്ങൾ ബാഴ്സലോണ കളിച്ചിരുന്നു. ആ മത്സരങ്ങളിൽ ജിറോണയെയും ജിമ്നാസ്റ്റികിനെയും 3-1 എന്ന സ്കോറിൽ ബാഴ്സലോണ തോൽപ്പിച്ചിരുന്നു. ഇനി ലാലിഗയിലാണ് ബാഴ്സലോണയുടെ അടുത്ത മത്സരം. സെപ്റ്റംബർ 27ന് വിയ്യാറയലിനെ ആണ് ബാഴ്സലോണ ആദ്യ മത്സരത്തിൽ നേരിടുക.

Exit mobile version