ബാഴ്‌സലോണക്ക് 11 ഫൈനലുകളാണ് ബാക്കിയുള്ളതെന്ന് വിദാൽ

- Advertisement -

ബാഴ്‌സലോണക്ക് ഈ സീസണിൽ 11 ഫൈനലുകളാണ് ബാക്കിയുള്ളതെന്ന് ബാർസിലോണ മിഡ്ഫീൽഡർ അർതുറോ വിദാൽ. തന്റെ കരിയറിൽ തുടർച്ചയായ ഒൻപതാം ലീഗ് കിരീടം ലക്‌ഷ്യം വെച്ചാണ് വിദാൽ ഈ സീസണിൽ ബാഴ്‌സലോണക്ക് വേണ്ടി കളിക്കുന്നത്. നിലവിൽ ലീഗിൽ 11 മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കൽ 2 പോയിന്റ് കൂടുതലുള്ള ബാഴ്‌സലോണ ലീഗിൽ ഒന്നാം സ്ഥാനത്താണ്.

ഇനിയുള്ള ബാക്കി 11 മത്സരങ്ങൾ 11 ഫൈനൽ പോലെയാണെന്നും മത്സരങ്ങൾ എല്ലാം എളുപ്പമാവില്ലെന്ന് അറിയാമെന്നും വിദാൽ പറഞ്ഞു. സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് കിരീടം നേടുന്നതിന് കുറിച്ച് മാത്രം ചിന്തിക്കുന്നതാണ് നല്ലതെന്നും ചിലിയൻ മിഡ്‌ഫീൽഡർ പറഞ്ഞു. 9 ലീഗ് കിരീടങ്ങൾ തുടർച്ചയായി നേടുകയെന്നത് എളുപ്പമല്ലെന്നും ബാഴ്‌സലോണയുടെ കൂടെ അത് സ്വന്തമാക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വിദാൽ പറഞ്ഞു. കഴിഞ്ഞ 8 സീസണിലും വിദാൽ ലീഗ് കിരീടം നേടിയിട്ടുണ്ട്. നേരത്തെ യുവന്റസിനൊപ്പവും ബയേൺ മ്യൂണിക്കിനൊപ്പവും കിരീടം നേടിയ വിദാൽ കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കൊപ്പവും ലാ ലിഗ കിരീടം നേടിയിരുന്നു.

Advertisement