Site icon Fanport

ബാഴ്സലോണയ്ക്ക് ഈ സീസണിൽ നാല് ക്യാപ്റ്റന്മാർ

ബാഴ്സലോണയെ ഈ സീസണിൽ നയിക്കുക ബാഴ്സലോണ അക്കാദമിയിലൂടെ വളർന്നു വന്ന നാലു താരങ്ങളാകും. ഈ കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന ഇനിയേസ്റ്റ ക്ലബ് വിട്ടതോടെയാണ് ആം ബാൻഡ് ആര് അണിയണമെന്ന് ബാഴ്സലോണ തീരുമാനിച്ചത്. മെസ്സി, ബുസ്കെറ്റ്സ്, പികെ, സെർജി റൊബേർട്ടോ എന്നീ നാലു പേരാകും ഇത്തവണ ബാഴ്സയുടെ ക്യാപ്റ്റന്മാർ.

മെസ്സി ആകും ഒന്നാം ക്യാപ്റ്റൻ. ഇനിയേസ്റ്റ്, സാവി, പുയോൾ എന്നിവർക്ക് ഇതിനു മുന്നേ ഉണ്ടായരുന്ന ഉത്തരവാദിത്വം ആണ് മെസ്സിയെ തേടി എത്തിയിരിക്കുന്നത്. ബുസ്കെറ്റസ് രണ്ടാം ക്യാപ്റ്റനും, പികെ മൂന്നാം ക്യപ്റ്റനും, സെർജി റൊബേർട്ടോ നാലാ ക്യാപ്റ്റനുമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version