താൻ ബാഴ്സ വിട്ടേക്കും എന്ന് യുവതാരം റിക്വി പുയിഗ്

- Advertisement -

ബാഴ്സലോണ അക്കാദമിയിലൂടെ വളർന്ന താരം റിക്വി പുയിഗ് താൻ ക്ലബ് വിട്ടേക്കും എന്ന് സൂചനകൾ നൽകി. ഇരുപതുകാരനായ താരം തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിനാലാണ് ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തുന്നത് എന്ന് പറഞ്ഞു. ബാഴ്സലോണയുടെ അടുത്ത മെസ്സി ആകും എന്നൊക്കെ പ്രവചിക്കപ്പെട്ടിരുന്ന താരമായിരുന്നു റിക്വി.

ജനുവരിയിൽ ക്ലബ് വിടും എന്ന് താൻ പറയുന്നില്ല പക്ഷെ താൻ ഒരു വാതിലും അടക്കുന്നില്ല എന്ന് റിക്വി പറഞ്ഞു. കുറച്ച് അധികം സമയം കളിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ട്. ടീമിൽ ഒരുപാട് മധ്യനിര താരങ്ങൾ ഉണ്ട് എന്ന് തനിക്കറിയാം. പക്ഷെ തനിക്ക് ഒരു തീരുമാനം എടുക്കേണ്ടതുണ്ട് എന്ന് റിക്വി പറയുന്നു. ഇപ്പോൾ താൻ ബാഴ്സലോണ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം വരെ നടത്തുന്നില്ല എന്നും റിക്വി പറഞ്ഞു.

Advertisement