
കാറ്റലോണിയൻ ഹിതപരിശേധനയും സംഘർഷവും ഒക്കെ കാരണം ആളില്ലാ സ്റ്റേഡിയത്തിൽ കളിക്കേണ്ടി വന്നെങ്കിലും ബാഴ്സലോണ തളർന്നില്ല. ആളില്ലാ സ്റ്റേഡിയത്തിലും തന്റെ മികവ് കൊണ്ട് മെസ്സി ആരവങ്ങൾ ഉണ്ടാക്കി. ലാസ് പാൽമാസിനെ നേരിട്ട ബാഴ്സ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായു മെസ്സി തന്നെയാണ് ബാഴ്സയെ നയിച്ചത്.
ആരാധകരുടെ പിന്തുണയില്ലാത്തത് തുടക്കത്തിൽ മത്സരം വിരസമാക്കിയെങ്കിലും 49ആം മിനുട്ടിൽ ബുസ്കെറ്റ്സിന്റെ ഗോളിലൂടെ ബാഴ്സ ഉണർന്നു. 2014ന് ശേഷം ആദ്യമായിട്ടാണ് ബുസ്കെറ്റ്സ് ഗോൾ നേടുന്നത്. ആദ്യ ഗോളിന് അവസരം ഒരുക്കിയ മെസ്സി പിന്നീട് ഗോളടിക്കാനുള്ള ചുമത ഏറ്റെടുത്തു. 70ആം മിനുട്ടിലും 77ആം മിനുട്ടിലും ആയിരുന്നു മെസ്സിയുടെ ഗോളുകൾ.
ഇന്നത്തെ ഗോളുകളോടെ മെസ്സിക്ക് ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്നായി 11 ഗോളുകളായി. ലീഗിലെ ഏഴു മത്സരങ്ങളിൽ ഏഴു വിജയിച്ച് ലാലിഗയിൽ കുതിക്കുകയാണ് ബാഴ്സ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial