ഇനിയേസ്റ്റക്ക് ആദരമായി ഇൻഫിനിറ്റി ഷർട്ടുകളുമായി ബാഴ്‌സലോണ

- Advertisement -

ക്യാപ്റ്റൻ ഇനിയേസ്റ്റക്ക് ആദരസൂചകമായി ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇൻഫിനിറ്റി ഷർട്ടുകൾ പുറത്തിറക്കി. ബാഴ്‌സയോടൊപ്പം ലാ ലീഗയിലെ അവസാന മത്സരം കളിക്കാൻ ഇരിക്കെയാണ് ആദര സൂചകമായി കാറ്റലൻ ക്ലബ് സ്പെഷ്യൽ ഷർട്ടുകൾ പുറത്തിറക്കിയത്. ഷർട്ടിനു പിറകിൽ ഇനിയേസ്റ്റയുടെ നമ്പറിന് പകരം ഇൻഫിനിറ്റിയാണ് പ്രിന്റ് ചെയ്തിട്ടുള്ളത്.

ഇനിയേസ്റ്റ ബാഴ്സലോണ വിടുമെന്ന് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ബാഴ്സയുമായി ആജീവാനന്ത കരാർ ഒപ്പിട്ട് ക്ലബിൽ തന്നെ വിരമിക്കുമെന്ന് സൂചന നൽകിയ ഇനിയേസ്റ്റയാണ് ഇപ്പോൾ ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുന്നത്. 1996ൽ പന്ത്രണ്ടാം വയസ്സിൽ ക്ലബിലെത്തിയതാണ് ഇനിയേസ്റ്റ. 639 മത്സരങ്ങൾ ഇതുവരെ ഇനിയേസ്റ്റ് ക്ലബിനായി കളിച്ചിട്ടുണ്ട്. 2015 മുതൽ ബാഴ്സലോണയുടെ ക്യാപ്റ്റനും ഇനിയേസ്റ്റയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement