സെവിയ്യയെ തകർത്ത് ബാഴ്‌സിലോണ

ക്യാമ്പ്  നൗവിൽ  ബാഴ്‌സിലോണ നിറഞ്ഞാടിയപ്പോൾ സെവിയ്യക്ക് മറുപടി ഇല്ലായിരുന്നു. ഏകപക്ഷീയമായ 3  ഗോളുകൾക്കാണ് ബാഴ്‌സ സെവില്ലയെ തോൽപ്പിച്ചത്. സസ്‌പെൻഷൻ കഴിഞ്ഞു മടങ്ങിയെത്തിയ മെസ്സി കളം നിറഞ്ഞു കളിച്ചപ്പോൾ ആദ്യ പകുതിയിൽ തന്നെ ബാഴ്‌സ മത്സരം കൈപ്പിടിയിലൊതുക്കി.  ആദ്യ പകുതി അവസാനിക്കുംമ്പോൾ ബാഴ്‌സ  3 – 0 മുൻപിലായിരുന്നു.  രണ്ടു ഗോൾ നേടി മെസ്സിയും ഒരു ഗോൾ നേടി സോറസും കളം നിറഞ്ഞു കളിച്ചു.

സോറസിന്റെ ഗോളിലൂടെയാണ് ബാഴ്‌സ ആദ്യ ലീഡ് നേടിയത്.  വലതു വിങ്ങിലൂടെ മെസ്സി നടത്തിയ ഒരു മുന്നേറ്റം ഓവർ ഹെഡ് കിക്കിലൂടെ സൊറാസ് ഗോളാക്കി മാറ്റുകയായിരുന്നു.  ഗോൾ നേടിയതോടെ മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ ബാഴ്‌സ മെസ്സിയുടെ ലീഡ് ഇരട്ടിയാക്കി. സെവിയ്യ ബാഴ്‌സ ഗോൾ മുഖത്ത് നടത്തിയ ആക്രമണത്തിൽ നിന്ന് പന്ത് കിട്ടിയ ബാഴ്‌സ കൌണ്ടർ അറ്റാക്കിങ്ങിലൂടെയാണ് രണ്ടാമത്തെ ഗോൾ നേടിയത്. സോറസ് നൽകിയ റിവേഴ്‌സ് പാസ് മെസ്സി യാതൊരു പിഴവും കൂടാതെ ഗോളാക്കി മാറ്റുകയായിരുന്നു.

തൊട്ടടുത്ത മിനിറ്റിൽ തന്നെ ബാഴ്‌സ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.  ബാഴ്‌സിലോണക്കു അനുകൂലമായി ലഭിച്ച കോർണർ കിക്ക്‌ പ്രധിരോധിക്കുന്നതിൽ സെവിയ്യ വീഴ്ച്ച വരുത്തിയപ്പോൾ  മെസ്സി മികച്ചൊരു ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 8 മിനിറ്റിന്റെ ഇടയിലാണ് ബാഴ്‌സ മൂന്ന് ഗോളും നേടിയത്.

രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ വഴങ്ങാതെ സെവിയ്യ പിടിച്ചു നിന്നു. മത്സരം അവസാന ഘട്ടങ്ങളിലേക്ക് എത്തിയതോടെ മത്സരം നിയന്ത്രിച്ചു ഗോൾ വഴങ്ങാതെയിരിക്കാൻ ബാഴ്‌സയും  ശ്രമിച്ചു.

കാളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വിറ്റോലോ  ചുവപ്പു കാർഡ് കണ്ടതും സെവിയ്യക്ക് തിരിച്ചടിയായി. നെയ്മറിനെ ഫൗൾ ചെയ്തതിനാണ് വിറ്റോലോ ചുവപ്പ് കാർഡ് കണ്ടത്.  മോശം ഫോം തുടരുന്ന സെവിയ്യക്ക് ഈ തോൽവി കൂടുതൽ പ്രശ്നങ്ങൾ സൃഷ്ട്ടിക്കും. ജയത്തോടെ 30 കളികളിൽ നിന്ന് 69 പോയിന്റോടെ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തു തന്നെ തുടരും. 30 കളികളിൽ നിന്ന് 58 പോയിന്റോടെ സെവിയ്യ നാലാം സ്ഥാനത്താണ്.

Previous articleതുടക്കം ഗംഭീരമാക്കി സൺ റൈസേഴ്സ്
Next articleസിറ്റിയെ ഒതുക്കി ചെൽസി , സ്പർസിന് ത്രസിപ്പിക്കുന്ന ജയം