പ്രതിഷേധം, സംഘർഷം!! ബാഴ്സലോണ മത്സരം കാണികളില്ലാതെ നടക്കും

കാറ്റലോണിയ സ്വാതന്ത്ര്യ വുമായി ബന്ധപ്പെട്ടു നടക്കുന്ന ഹിതപരിശേധനയിൽ ഉണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ന് നടക്കുന്ന ബാഴ്സലോണ ലാസ് പാമാസ് മത്സരം കാണികളില്ലാതെ നടത്താൻ തീരുമാനിച്ചു. കാണികൾ ഗ്രൗണ്ട് കയ്യേറാനും മറ്റും സാധ്യത ഉള്ളത് കൊണ്ടാണ് മത്സരം സ്റ്റേഡിയത്തിൽ ആരെയും പ്രവേശിപ്പിക്കാതെ നടത്താൻ തീരുമാനിച്ചത്.

വ്യാപകമായ പ്രതിഷേധവും അതിനെതിരെ ഉണ്ടായ പോലീസ് ആക്രമണവും കാറ്റലോണിയയിൽ ജനജീവിത തന്നെ താറുമാറാക്കി ഇരിക്കുകയാണ്.
ഇന്ന് ഉണ്ടായ പോലീസ് ആക്രമണത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികളും വൃദ്ധന്മാരും അടക്കം പരിക്കേറ്റവരിൽ പെടുന്നു. അതേ സമയം ബാഴ്സലോണ താരമായ പികെ വോട്ട് രേഖപ്പെടുത്തി.

ഇന്ന് മത്സരം ഉപേക്ഷിക്കാനാണ് ബാഴ്സ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ലാലിഗ പോയന്റ് കുറയ്ക്കും എന്ന് മുന്നറിയിപ്പ് നൽകിയതു. ഒപ്പം താരങ്ങൾ കളിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തതോടെ മത്സരം നടത്താൻ തീരുമാനിക്കുക ആയിരുന്നു. മത്സരം ഉപേക്ഷിച്ചിരുന്നേൽ ബാഴ്സയ്ക്ക് 6 പോയന്റ് പിഴയായി നഷ്ടപ്പെടുമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article3 റണ്‍സ് ലീഡ് നേടി പാക്കിസ്ഥാന്‍ പുറത്ത്, രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക പതറുന്നു
Next articleഒന്നാം റാങ്ക് ഉറപ്പിച്ച് ഇന്ത്യയുടെ ഏഴ് വിക്കറ്റ് ജയം