ഒന്നാം ജേഴ്സിയെ വെല്ലുന്ന മൂന്നാം ജേഴ്സിയുമായി ബാഴ്സലോണ

ലാലിഗ ക്ലബായ ബാഴ്സലോണ ഈ സീസണായി ഹോം ജേഴ്സി അവതരിപ്പിച്ചപ്പോൾ ക്ലബും നൈകിയും വലിയ പ്രതിഷേധങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ആ വിമർശനങ്ങൾക്ക് ഒക്കെ മറുപടി നൽകാൻ പാകത്തിൽ ഒരു മൂന്നാം ജേഴ്സി ഒരുക്കിയിരിക്കുക ആണ് ബാഴ്സലോണ. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ആകും ബാഴ്സലോണ ഈ ജേഴ്സി അണിയുക. നിറങ്ങൾ കൊണ്ട് ഹോം ജേഴ്സിയുമായി വലിയ സാമ്യം ഉണ്ട് എങ്കിലും ഡിസൈനിൽ തേർഡ് കിറ്റ് ഏറെ മികച്ചതാണ്.

പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈകി ആണ് ബാഴ്സലോണയുടെ കിറ്റ് ഒരുക്കുന്നത്‌. ജേഴ്സി നാളെ മുതൽ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകും. ബയേണെതിരായ മത്സരത്തിൽ ബാഴ്സലോണ ആദ്യമായി ഈ ജേഴ്സി അണിയും.20210909 132821

Exit mobile version