ഡെസ്റ്റും പ്യാനിചും കോപ ഡെൽ റേ സെമി ഫൈനലിന് ഇല്ല

Img 20210209 181022
Credit:Twitter

നാളെ നടക്കുന്ന കോപ ഡെൽ റേ സെമി ഫൈനൽ ആദ്യ പാദ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. പരിക്ക് കാരണം പ്രധാനപ്പെട്ട പല താരങ്ങളും ബാഴ്സലോണ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. സെവിയ്യയെ ആണ് ബാഴ്സലോണ നാളെ എവേ മത്സരത്തിൽ നേരിടേണ്ടത്. ഡെസ്റ്റ്, പ്യാനിച് എന്നിവരാണ് പരിക്ക് കാരണം പുതുതായി ടീമിന് പുറത്തായത്‌. ഇരുവരും എത്ര കാലം പുറത്തിരിക്കും എന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല.

ഡെസ്റ്റിന് തുടയെല്ലിനും പ്യാനിച് ഇടം കാലിനും ആണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് കാരണം അറോഹോ, ബ്രെത്വൈറ്റ്, പികെ, അൻസു ഫതി, സെർജി റൊബേർട്ടോ എന്നിവരും സ്ക്വാഡിൽ ഇല്ല. നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Barca squad

20210209 180914

Previous articleചെന്നൈ സിറ്റി വിജയ വഴിയിൽ തിരികെയെത്തി
Next articleഓസ്‌ട്രേലിയൻ ഓപ്പണിൽ മികച്ച തുടക്കവുമായി നദാൽ, ഗോഫിൻ പുറത്ത്