ഓൺഗോളുകളും പിന്നെ സുവാരസും, ബാഴ്സയ്ക്ക് ആറിൽ ആറാം ജയം

ബാഴ്സലോണ ലാലിഗയിലെ തങ്ങളുടെ വിജയ പരമ്പര തുടരുന്നു. ലീഗിലെ ആറാം മത്സരത്തിന് ഇറങ്ങിയ ബാഴ്സ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ജിറോണയെ കീഴ്പ്പെടുത്തി. മൂന്നിൽ രണ്ടു ഗോളുകളും ജിറോണ സംഭാവന ചെയ്ത സെൽഫ് ഗോളുകളായിരുന്നു. സുവാരസാണ് ബാഴ്സയുടെ മൂന്നാം ഗോൾ നേടിയത്.

തന്റെ നൂറാം ലാലിഗ മത്സരത്തിന് ഇറങ്ങിയ സുവാരസ് ഗോളോടെ തന്നെ ആഘോഷിച്ചു. സുവാരസിന്റെ ലീഗിലെ 87ആം ഗോളായിരുന്നു ഇന്നത്തേത്. പതിനേഴാം മിനുട്ടിൽ അദയ്യും 48ആം മിനുട്ടിൽ ഇറൈസോസുമാണ് ബാഴ്സയ്ക്കായി സെൽഫ് ഗോൾ സമ്മാനം നൽകിയത്.

ഇന്നത്തെ ജയത്തോടെ 18 പോയന്റുമായി ഒന്നാം സ്ഥാനം ബാഴ്സ ഭദ്രമാക്കി. ഏഴു പോയന്റുകൾ പിറകിലായാണ് റയൽ മാഡ്രിഡ് ഉള്ളത്. 14 പോയന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആണ് പോയന്റ് പട്ടികയിൽ രണ്ടാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെല്‍ഗാവി പാന്തേഴ്സ് കര്‍ണ്ണാടക പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍
Next articleഗോളടി നിർത്താൻ കഴിയാതെ ഡിബാല, യുവന്റസിന് നാലു ഗോൾ ജയം