ബാഴ്സ താരങ്ങൾ വീണ്ടും ശമ്പളം വെട്ടികുറക്കണം എന്ന് ക്ലബ്

- Advertisement -

കൊറോണ കാരണം ബാഴ്സലോണക്ക് വരുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ താരങ്ങൾ ഒരിക്കൽ കൂടെ സഹായിക്കണം എന്ന് ബാഴ്സലോണ ബോർഡ്. നേരത്തെ കൊറോണയുടെ ആദ്യ ഘട്ടത്തിൽ മത്സരം നിന്നപ്പോൾ ബാഴ്സലോണ താരങ്ങൾ അവരുടെ ശമ്പളം വെട്ടികുറക്കാൻ തയ്യാറായിരുന്നു. അന്ന് 70% ശമ്പളം വേണ്ടെന്ന് വെക്കാനും ബാഴ്സലോണ താരങ്ങൾ തയ്യാറായിരുന്നു.

ഒരിക്കൽ കൂടെ അങ്ങനെ ബാഴ്സലോണ താരങ്ങൾ ചെയ്യണം എന്നാണ് ക്ലബ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആദ്യത്തെ ശമ്പളം കുറയ്ക്കൽ തന്നെ ബാഴ്സലോണ താരങ്ങളും മാനേജ്മെന്റും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിന്നു. അതുകൊണ്ട് തന്നെ ബാഴ്സലോണ താരങ്ങൾ ഈ പുതിയ ആവശ്യം അംഗീകരിക്കുമോ എന്നത് സംശയമാണ്.

Advertisement