വലൻസിയയും വീണു, ബാഴ്സയ്ക്ക് അപരാജിത കുതിപ്പിൽ ചരിത്രനേട്ടം

- Advertisement -

ഇന്ന് കാമ്പ്നൂവിൽ ചരിത്രം പിറന്നു. ലാലിഗ ചരിത്രത്തിൽ ആദ്യമായൊരു ടീം പരാജയമറിയാതെ 39 മത്സരങ്ങൾ എന്ന നേട്ടത്തിൽ എത്തിയിരിക്കുന്നു. ഇന്ന് വലൻസിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ബാഴ്സ ഈ നേട്ടത്തിൽ എത്തിയത്. സുവാരസും ഉമിറ്റിറ്റിയുമാണ് ബാഴ്സയ്ക്കായി ഇന്ന് ഗോളുകൾ നേടിയത്. രണ്ട് ഗോളുകളും കൗട്ടീനോയുടെ അസിസ്റ്റിൽ നിന്നായിരുന്നു. പെനാൾട്ടിയിൽ നിന്ന് പരേഹൊ ആണ് വലൻസിയയുടെ ഗോൾ സ്കോർ ചെയ്തത്.

ജയം ബാഴ്സലോണയുടെ ലാലിഗയിലെ അപരാജിത കുതിപ്പ് 39 മത്സരങ്ങളാണ് ആക്കിയിരിക്കുന്നത്. ലാലിഗയിൽ റയൽ സോസിഡാഡ് 1979-80 സീസണുകളിൽ കുറിച്ച റെക്കോർഡാണ് ബാഴ്സ ഇപ്പോൾ മറികടന്നത്.

ഈ സീസണിൽ 32 മത്സരങ്ങളിലും കഴിഞ്ഞ സീസൺ അവസാനം ഏഴു മത്സരങ്ങളിലും ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രിൽ ആദ്യവാരം മലാഗയോടേറ്റ പരാജയമാണ് ബാഴ്സയുടെ അവസാനത്തെ തോൽവി. പിന്നീടിങ്ങോട്ട് നടന്ന 3ഒ മത്സരങ്ങളിൽ 32 എണ്ണം വിജയിക്കുകയും ഏഴെണ്ണം സമനിലയാവുകയുമായിരുന്നു.

82 പോയന്റായ ബാഴ്സയ്ക്ക് ഇനി അവസാന ആറു മത്സരങ്ങളൊൽ 7 പോയന്റ് കൂടെ മതി കിരീടം ഉറപ്പിക്കാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement