സെറ്റിയൻ പുറത്ത്, പകരക്കാരനാകാൻ മൂന്ന് പേർ

- Advertisement -

ബാഴ്സലോണ പരിശീലകൻ ക്വികെ സെറ്റിയനെ പുറത്താക്കി. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബർതമേയുവാണ്‌ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സ്പാനിഷ് റേഡിയോ ടി ജെ കോപ്പിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേണിനോട് 8-2 ന് തോറ്റ ഉടനെ തന്നെ അദ്ദേഹം പുറത്താകും എന്ന് വ്യക്തമായിരുന്നു. പക്ഷെ ആദ്യമായാണ് ബാഴ്സ പ്രസിഡന്റ് മാധ്യമങ്ങളോട് ഇക്കാര്യം പരസ്യപ്പെടുത്തുന്നത്.

സെറ്റിയന്റെ പകരകാരനാവാൻ മൂന്ന് പേരുടെ ലിസ്റ്റാണ് ബാഴ്സ തയ്യാറാക്കിയിരിക്കുന്നത്. ഡൊണാൾഡ് കുമാൻ, സാവി, മൗറീസിയോ പൊചെറ്റിനോ എന്നിവരാണ് ഈ ലിസ്റ്റിൽ ഉള്ളത്. ഇതിൽ കുമാനാണ് സാധ്യത കൂടുതൽ എന്നാണ് സ്‌പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ.

Advertisement