Site icon Fanport

“ബാഴ്സലോണയിലേക്ക് ഇനി ഒരു മടക്കം ഇല്ല” – ഗ്വാർഡിയോള

ബാഴ്സലോണ പരിശീലകനായി താൻ ഇനി ഒരിക്കലും തിരികെയെത്തില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള. ബാഴ്സലോണയുടെ ബോർഡ് രാജിവെച്ചതിനു പിന്നാലെ ഗ്വാർഡിയോള മടങ്ങി എത്താൻ സാധ്യത ഉണ്ട് എന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയുക ആയിരുന്നു ഗ്വാർഡിയോള. താൻ ബാഴ്സലോണയിലേക്ക് മടങ്ങി പോകില്ല എന്നും ജീവിതത്തിൽ ചില കാര്യങ്ങൾ ഒരിക്കൽ മാത്രമെ ചെയ്യാൻ പാടുള്ളൂ എന്നും ഗ്വാർഡിയോള പറഞ്ഞു.

താൻ ഇനി ബാഴ്സലോണയിലേക്ക് മടങ്ങുക ഒരു ആരാധകൻ എന്ന നിലയിൽ മത്സരം കാണാൻ മാത്രമായിരിക്കും. ഗ്വാർഡിയോള പറഞ്ഞു. ബാഴ്സലോണക്ക് ഒരുപാട് വലിയ വ്യക്തിത്വങ്ങൾ ക്ലബിനെ നയിക്കാൻ ഉണ്ട്. ഇപ്പോൾ ഉള്ള പരിശീലകൻ കോമാനെ പോലെ ഒരുപാട് നല്ല പരിശീലകരും ഉണ്ടാകും. അതുകൊണ്ട് തന്നെ തന്റെ ആവശ്യമില്ല എന്നും പെപ് പറഞ്ഞു. താൻ മാഞ്ചസ്റ്റർ സിറ്റിയിൽ അതീവ സന്തോഷവാനാണ്. ഇവിടെ തനിക്ക് വലിയ ലക്ഷ്യങ്ങൾ മുന്നിൽ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version