Site icon Fanport

വിരമിച്ചാലും മെസ്സി ബാഴ്സലോണ വിട്ട് പോകില്ല

ബാഴ്സലോണയിൽ മെസ്സി ആജീവനാന്ത കാലവും ഉണ്ടാകുമെന്ന് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ജോസഫ് ബാർതോമിയു പറഞ്ഞു. ലയണൽ മെസ്സി ലോക ഫുട്ബോളിനെ പ്രതിനിധീകരിക്കുന്ന താരമാണ്. എന്നാൽ മെസ്സി എന്നും ബാഴ്സലോണയ്ക്ക് ഒപ്പം നിന്ന വ്യക്തിയാണ്. മെസ്സി ബാഴ്സലോണയിൽ അല്ലാണ്ട് വേറൊരു ക്ലബിലും കളിക്കില്ല. ഒരു ക്ലബ് മാത്രമുള്ള താരമാകും മെസ്സി. ബർതോമിയു പറഞ്ഞു.

മെസ്സി ഒരിക്കലും ബാഴ്സലോണ വിടില്ല എന്നും അദ്ദേഹം പറഞ്ഞു. ലയണൽ മെസ്സി ഫുട്ബോൾ താരമെന്ന നിലയിൽ വിരമിക്കുനായിരിക്കും. പക്ഷെ വിരമിച്ചാലും മെസ്സി ബാഴ്സലോണയിൽ തന്നെ മരണം വരെ തുടരും എന്ന് ക്ലബ് പ്രസിഡന്റ് പറഞ്ഞു. ബാഴ്സലോണ എന്നാൽ മെസ്സി അത്ര വലുതും മെസ്സി എന്നാൽ ബാഴ്സലോണ അത്ര പ്രധാനപ്പെട്ടതാണെന്നും ക്ലബ് പ്രസിഡന്റ് പറഞ്ഞു.

Exit mobile version