“മെസ്സി ബാഴ്സലോണ വിടില്ല, ബാഴ്സലോണയുടെ അടയാളമാണ് മെസ്സി” – ഡാനി ആൽവേസ്

ലയണൽ മെസ്സി ബാഴ്സലോണ വിടുമെന്ന അഭ്യൂഹങ്ങളെ തള്ളി മുൻ ബാഴ്സലോണ താരം ഡാനി ആൽവേസ്. മെസ്സി ഒരിക്കലും ബാഴ്സലോണ വിടില്ല എന്ന് ഡാനി ആൽവേസ് പറഞ്ഞു. മെസ്സി ബാഴ്സലോണ ക്ലബിന്റെ അടയാളമാണ്. അതുകൊണ്ട് തന്നെ മെസ്സി ക്ലബ് വിടും എന്ന് കരുതുന്നില്ല എന്നും ആൽവേസ് പറഞ്ഞു. മെസ്സി എന്നും ടീമിനായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്നും മെസ്സിക്ക് ഇപ്പോൾ ടീമിൽ നിന്ന് കാര്യമായി പിന്തുണ ലഭിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

നെയ്മർ ബാഴ്സലോണയിലേക്ക് തിരികെ വരികയാണെങ്കിൽ അത് മെസ്സിക്കും ബാഴ്സലോണ ടീമിനും വലിയ ശക്തി നൽകിയേനെ എന്നും ആൽവേസ് പറഞ്ഞു. നെയ്മർ ക്ലബ് വിട്ടത് നെയ്മറിന്റെ തീരുമാനം ആണെന്ന് അത് തെറ്റായി കരുതേണ്ടതില്ല എന്നും ആൽവേസ് പറഞ്ഞു. സാവി ബാഴ്സലോണയുടെ പരിശീലകനായി എത്തണം എന്നും ബ്രസീലിയൻ താരം പറഞ്ഞു. സാവി വന്നാൽ അത് ഗ്വാർഡിയോളയുടെയു ക്രൈഫിന്റെയും പരിശീലക കാലം ഓർമ്മിപ്പിക്കും എന്നും ആൽവേസ് കൂട്ടിച്ചേർത്തു.

Exit mobile version