Site icon Fanport

കിരീടം നേടിയതിന് പിറകെ ബാഴ്സലോണക്ക് തോൽവി

ലാലിഗയിൽ കിരീടം ഉറപ്പിച്ചതിന് പിന്നാലെ ബാഴ്സലോണക്ക് പരാജയം. ഇന്ന് സെൽറ്റ് വിഗോ ആണ് ബാഴ്സലോണയെ തോൽപ്പിച്ചത്. പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകിയ ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവി ആണ് ഏറ്റുവാങ്ങിയത്. മെസ്സി, പികെ, സുവാരസ്, ടെർ സ്റ്റേഗൻ, ബുസ്കെറ്റ്സ്, ആൽബ, തുടങ്ങിയ താരങ്ങൾ ഒന്നും ഇന്ന് കളിക്കാൻ ഇറങ്ങിയിരുന്നില്ല.

ഗോമസും ആസ്പാസുമാണ് സെൽറ്റ വിഗോയ്ക്കായി ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗ് മത്സരം മുന്നിൽ ഉള്ളതിനാലാണ് പ്രമുഖ താരങ്ങൾക്കെല്ലാം വാല്വെർഡെ ഇന്ന് വിശ്രമം നൽകിയത്. വാല്വെർഡെ പരിശീലകനായ ശേഷം ബാഴ്സലോണ പരാജയപ്പെടുന്ന നാലാം ലീഗ് മത്സരം മാത്രമാണിത്. 74 ലീഗ് മത്സരങ്ങളിൽ നിന്നാണ് ഈ നാല് പരാജയങ്ങൾ. ഇന്ന് ഡെംബലെയ്ക്ക് പരിക്കേറ്റതും ബാഴ്സലോണയ്ക്ക് നിരാശ നൽകി.

Exit mobile version