വീണ്ടും ലെവൻഡോസ്കി, ബാഴ്സലോണ ലാലിഗയിൽ ഒന്നാം സ്ഥാനത്ത്

ലെവൻഡോസ്കി ബാഴ്സലോണ ജേഴ്സിയിലെ ഗോളടി തുടരുകയാണ്. ബാഴ്സലോണ ഇന്ന് എവേ മത്സരത്തിൽ മയോർകയെ തോൽപ്പിച്ചപ്പോൾ ലെവൻഡോസ്കി ആണ് വിജയശില്പി ആയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ബാഴ്സലോണയുടെ ഇന്നത്തെ വിജയം.

ബാഴ്സലോണ 015603

മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ അൻസു ഫതി നൽകിയ പാസ് സ്വീകരിച്ച് പെബാൾട്ടി ബോക്സിലേക്ക് കുതിച്ച ലെവൻഡോസ്കി. ബോക്സിൽ വെച്ച് തന്റെ വലതു കാലിലേക്ക് പന്ത് മാറ്റി ഒരു നല്ല സ്ട്രൈക്കിലൂടെ പന്ത് വലയിലേക്ക് എത്തിച്ചു. ലെവൻഡോസ്കിയുടെ ബാഴ്സലോണക്ക് ആയുള്ള ഒമ്പതാം ഗോളായിരുന്നു ഇത്‌. ഈ ഗോൾ മതിയായി ബാഴ്സലോണക്ക് വിജയം ഉറപ്പിക്കാൻ.

ഈ വിജയത്തോടെ ബാഴ്സലോണ ലീഗിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡ് 18 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്.