Site icon Fanport

ബാഴ്സലോണ യുവ മിഡ്ഫീൽഡർ ഫെർണാണ്ടസിന് കൊറോണ

ബ്രസീലിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ യുവ മിഡ്ഫീൽഡർ മാത്യുസ് ഫെർണാണ്ടസിന് കൊറോണ സ്ഥിരീകരിച്ചു. 21 കാരനായ താരം ഈ വർഷം തുടക്കത്തിൽ ആയിരുന്നു ബ്രസീലിയൻ ക്ലബായ പാൽമെറസിൽ നിന്ന് ബാഴ്സലോണയിൽ എത്തിയത്. ഫെബ്രുവരിയിൽ താരത്തെ ബാഴ്സലോണ ലോണിൽ റയൽ വല്ലഡോയിഡിലേക്ക് അയച്ചിരുന്നു.

ഇന്നലെ വല്ലഡോയിഡ് താരങ്ങൾക്ക് നടത്തിയ ടെസ്റ്റിലാണ് കൊറോണ പോസിറ്റീവ് ആയത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. താരം ഐസൊലേഷനിൽ കഴിയുകയാണ്. തന്റെ ലാലിഗ അരങ്ങേറ്റത്തിനായി കാത്തിരിക്കെ ആണ് ഫെർണാണ്ടസിന് കൊറോണ വില്ലനായി എത്തിയിരിക്കുന്നത്.

Exit mobile version