ഒരു ജയത്തിനരികെ ബാഴ്സലോണയ്ക്ക് റെക്കോർഡ്

- Advertisement -

ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുന്ന ബാഴ്സലോണയ്ക്ക് അവരുടെ ഒരു റെക്കോർഡിനൊപ്പം എത്താം. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയാൽ ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കത്തിനൊപ്പം എത്താം ബാഴ്സലോണയ്ക്ക്. കളിച്ച ഏഴു മത്സരങ്ങളും ജയിച്ചു നിൽക്കുന്ന ബാഴ്സയ്ക്ക് ഇപ്പോൾ 21 പോയന്റാണുള്ളത്.

2013/14 സീസണിൽ ബാഴ്സയുടെ 8 തുടർജയങ്ങളാണ് ലാലിഗയിലെ ബാഴ്സയുടെ ഏറ്റവും നല്ല തുടക്കം. ഇന്ന് അത്ലറ്റിക്കോയെ തോൽപ്പിച്ചാൽ ആ 8 ജയങ്ങൾ റെക്കോർഡിനൊപ്പം ബാഴ്സയ്ക്ക് എത്താം. ഇതുകഴിഞ്ഞാൽ മലാഗയെ ആണ് ബാഴ്സയ്ക്ക് നേരിടേണ്ടത്. 2 മത്സരങ്ങളും ജയിച്ച് പുതിയ ചരിത്രം എഴുതാനാകും ബാഴ്സ ശ്രമിക്കുക.

അത്ലറ്റിക്കോ മാഡ്രിഡിന്റെ പുതിയ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ന് മത്സരം നടക്കുക. അതുകൊണ്ട് തന്നെ അത്ര എളുപ്പമാകില്ല ബാഴ്സയ്ക്ക് റെക്കോർഡിലേക്കുള്ള വഴി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement