Site icon Fanport

ഇന്നും ബാഴ്സലോണ നിരയിൽ സുവാരസ് ഇല്ല, പ്യാനിച് കളിക്കും

ബാഴ്സലോണയുടെ ഇന്നത്തെ മത്സരത്തിലും സുവാരസ് കളിക്കില്ല. ഇന്ന് ജൊൺ ഗാമ്പർ ട്രോഫിയിൽ എൽചെയെ ആണ് ബാഴ്സലോണ നേരിടുന്നത്. ആ മത്സരത്തിനായുള്ള സ്ക്വാഡ് കോമാൻ പ്രഖ്യാപിച്ചപ്പോൾ സുവാരസിന് ഇടം നൽകിയില്ല. കോമാൻ പരിശീലകനായി എത്തിയ ശേഷം നടന്ന രണ്ട് പ്രീസീസൺ മത്സരങ്ങളിലും സുവാരസിനെ കളിപ്പിച്ചിരുന്നില്ല. സുവാരസ് മാത്രമല്ല വിദാൽ, റഫീന, ടൊഡിബോ എന്നിവരും ക്ലബ് വിടാൻ സാധ്യത ഉള്ളതിനാൽ ടീമിൽ എത്തിയില്ല.

എന്നാൽ അൻസു ഫതി, ഒപ്പം പുതിയ സൈനിംഗ് പ്യാനിച് എന്നിവർ സ്ക്വാഡിൽ എത്തി‌. പ്രീസീസണിൽ ബാഴ്സലോണ നേരത്തെ കളിച്ച രണ്ട് മത്സരങ്ങളും വിജയിക്കാൻ അവർക്കായിരുന്നു. പുതിയ സീസൺ ആരംഭിക്കും മുമ്പുള്ള അവസാന പ്രീസീസൺ മത്സരമാണ് ഇത്. മെസ്സി, ഗ്രീസ്മൻ, കൗട്ടീനോ തുടങ്ങി പ്രമുഖ താരങ്ങൾ എല്ലാം സ്ക്വാഡിൽ ഉണ്ട്.

Exit mobile version