ലാ ലീഗ കിരീടം റയലിന് കൊടുത്ത് ബാഴ്‌സ

- Advertisement -

പി എസ് ജി ക്കെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബാഴ്‌സക്കു ഞെട്ടിക്കുന്ന തോൽവി. ഡിപ്പോർട്ടീവയാണ് ഒന്നിനെതിരെ രണ്ടു ഗോളാക്കുകൾക്കു ബാഴ്‌സയെ ഞെട്ടിച്ചത്.   പുറത്താക്കൽ ഭീഷണി നേരിടുന്ന ഡിപ്പോർട്ടീവ 17ആം സ്ഥാനത്താണ്.  ഇതോടെ റയലിനേക്കാൾ രണ്ടു മത്സരം അധികം കളിച്ച ബാഴ്‌സക്കു 27 കളികളിൽ നിന്ന് 60 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ്.  പക്ഷെ രണ്ടു മത്സരം കുറച്ചു കളിച്ച  റയൽ മാഡ്രിഡ് 59 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.  അടുത്ത രണ്ടു മത്സരങ്ങളും ജയിച്ച് ലീഗ്  ടേബിളിൾ 5 പോയിന്റ് ലീഡ് നേടാൻ റയലിന് സാധിക്കും. ഒന്നാം സ്ഥാനത്ത്‌ ലീഡ് ഉയർത്തി റയൽ മാഡ്രിഡിന് ഭീഷണിയുയർത്താനുള്ള മികച്ച അവസരമാണ് ബാഴ്‌സ നഷ്ടപ്പെടുത്തിയത്. ഇതോടെ  ലാ ലീഗ കിരീട പോരാട്ടത്തിൽ റയലിന് വ്യക്തമായ മുൻതൂക്കം ലഭിച്ചു.

തുടക്കം മുതൽ തന്നെ മത്സരത്തിൽ വ്യക്തമായ ആധിപത്യം നേടാൻ ബാഴ്‌സക്കയില്ല.  ആദ്യ പകുതി അവസാനിക്കാൻ അഞ്ചു മിനുട്ടു ബാക്കി നിൽക്കെയാണ്  ഡിപ്പോർട്ടീവ ഗോൾ നേടിയത്.  പെനാൽറ്റി ബോക്സിലേക്ക് വന്ന ക്രോസ്സ്  ക്ലിയർ ചെയ്യുന്നതിൽ മസ്കരാനോ വരുത്തിയ വീഴ്ച്ചയാണ് ഗോളിൽ കലാശിച്ചത്.  ടെർസ്റ്റേഗന്റെ സേവ് ചെയ്ത പന്ത് ഹോസെലു മികച്ചൊരു ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങിയ മിനുട്ടിൽ തന്നെ സോറസ് ഗോൾ തിരിച്ചടിച്ച് ബാഴ്‌സയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. പെനാൽറ്റി ബോക്സിലേക്ക് വന്ന ക്രോസ്സ് പ്രധിരോധ നിര വരുത്തിയ വീഴ്ച്ച മുതലെടുത്തു സോറസ് മികച്ചൊരെ ഫിനിഷിംഗിലൂടെ ഗോളാക്കിമാറ്റുകയായിരുന്നു. ഇനിയേസ്റ്റയെയും റാകിറ്റിച്ചിനെയും ഇറക്കി മത്സരം ജയിക്കാൻ ബാഴ്‌സ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.   ഗോൾ വഴങ്ങിയതോടെ മികച്ച കളി പുറത്തെടുത്ത ഡിപ്പോർട്ടീവ ബെർഗന്റിനോസിലൂടെ  74ആം മിനുട്ടിൽ  ലീഡ് തിരിച്ചു പിടിച്ചു. തുടർച്ചയായി രണ്ടാമത്തെ കോർണറും പ്രതിരോധിക്കുന്നതിൽ പിഴവ് വരുത്തിയ ബാഴ്‌സ സെറ്റ് പീസുകൾ തടയുന്നതിൽ തങ്ങളുടെ ദൗർബല്യം എടുത്തു കാട്ടി.

പിക്വേക്കും സോറസിന് സമനില നേടാനാള്ള മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാനായില്ല.  മറുവശത്തു കാക്കൂറ്റയുടെ മികച്ച മുന്നേറ്റവും ഗോളിൽ കലാശിച്ചില്ല.  ഇഞ്ചുറി ടൈമിൽ ഗോൾ നേടി ജയം ഉറപ്പിക്കാനുള്ള  മികച്ചൊരുവസരം ഡിപ്പോർട്ടീവ കളഞ്ഞു കുളിച്ചു.  ഗോളി മാത്രം മുന്നിൽ നിൽക്കെ ഫായ്കൽ അവസരം ഗോളിക്ക് നേരെ അടിച്ചു നഷ്ട്ടപെടുത്തുകയായിരുന്നു.

Advertisement