ബാഴ്സലോണയിൽ നിൽക്കണം, അവധി വെട്ടിച്ചുരുക്കി കൗട്ടീനോ എത്തി

- Advertisement -

ബാഴ്സലോണയുടെ ബ്രസീലിയൻ താരം കൗട്ടീനോ ക്ലബിൽ തുടരണം എന്നും ബാഴ്സയിൽ തന്നെ മികവ് തെളിയിക്കണം എന്നും ഉറച്ചാണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ അവധി റദ്ദാക്കി 4 ദിവസം നേരത്തെ ബാഴ്സലോണയിൽ എത്തി കൗട്ടീനോ പരിശീലനം ആരംഭിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചതിനാൽ കൗട്ടീനോയ്ക്ക് ബാഴ്സലോണ കൂടുതൽ വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ കോമാന്റൊപ്പം പരിശീലനം നടത്തി കോമാന്റെ ടീമിലെ പ്രധാനി ആകാൻ ഉദ്ദേശിക്കുന്ന കൗട്ടീനോ പരമാവധി പരിശ്രമിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ബാഴ്സലോണ പുതിയ പരിശീലകൻ കോമ്മന്റെ ആഗ്രഹം കൗട്ടീനോയെ ക്ലബിൽ നിലനിർത്താൻ ആണ് എന്നാണ് സൂചന. ബയേൺ മ്യൂണിക്കിൽ ലോണടിസ്ഥാനത്തിൽ കളിക്കുകയായിരുന്ന കൗട്ടീനോ അവിടെ അവസാന വർഷം ചാമ്പ്യൻസ് ലീഗ് അടക്കം മൂന്ന് കിരീടങ്ങൾ നേടിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ 8-2ന് തോറ്റ മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങാൻ കൗട്ടീനോക്ക് ആയിരുന്നു. ബാഴ്സലോണയിൽ രണ്ടു സീസൺ മുമ്പ് വലിയ പ്രതീക്ഷയിൽ ആണ് കൗട്ടീനോ എത്തിയത് എങ്കിലും ഇത് വരെ ബാഴ്സലോണ ജേഴ്സിയിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. അതിനൊരു മാറ്റം ഉണ്ടാക്കുക ആകും കൗട്ടീനോയുടെ ലക്ഷ്യം.

Advertisement