Site icon Fanport

ബാഴ്സലോണയിൽ രണ്ട് പേർക്ക് കൊറോണ, പരിശീലനം നിർത്തിവെച്ചു

ലാലിഗ ക്ലബായാ ബാഴ്സലോണ അവരുടെ പരിശീലങ്ങൾ നിർത്തിവെച്ചു. ഇന്നലെ ബാഴ്സലോണ ഫസ്റ്റ് ടീം സ്റ്റാഫിൽ രണ്ടു പേർ കൊറോണ പോസിറ്റീവ് ആയതാണ് ഈ നടപടിക്ക് കാരണം. ഇന്ന് ടീം പരിശീലനത്തിന് ഇറങ്ങില്ല. താരങ്ങൾക്കും പരിശീലക സംഘത്തിനു ഇന്ന് വീണ്ടും കൊറോണ ടെസ്റ്റ് നടത്തും. ഇതിനു ശേഷം മാത്രമെ പരിശീലനം പുനരാരംഭിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കുകയുള്ളൂ.

ഇന്ന് ബാഴ്സലോണ പരിശീലകൻ കോമൻ നടത്തേണ്ടിയിരുന്ന പത്ര സമ്മേളനവും ബാഴ്സലോണ ഉപേക്ഷിച്ചിട്ടുണ്ട്. നാളെ ബാഴ്സലോണ ലാലിഗയിൽ അത്ലറ്റിക് ബിൽബാവോയെ നേരിടേണ്ടതുണ്ട്. ആ മത്സരവും ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്‌. ഇനിയും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്താൽ നാളത്തെ മത്സരം മാറ്റിവെക്കാൻ ആണ് സാധ്യത.

Exit mobile version