ബാഴ്സലോണ യുവതാരം കാർലെസ് പെരെസിന് പുതിയ കരാർ

ബാഴ്സലോണ യുവതാരം കാർലെസ് പെരെസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. 2022 വരെ നീണ്ടു നിൽക്കുന്ന കരാറിലാകും താരം ഒപ്പുവെക്കുക. 100 മില്യൺ റിലീസ് ക്ലോസ് പെരെസിന്റെ പുതിയ കരാറിലും ഉണ്ടാകും. വിങ്ങറായ പെരെസ് 2012 മുതൽ ബാഴ്സലോണ അക്കാദമിക്ക് ഒപ്പം ഉണ്ട്. ഈ സീൺ തൂടക്കത്തിൽ ബാഴ്സലോണയുടെ സീനിയർ സ്ക്വാഡിലും താരം ഉണ്ടായിരുന്നു.

21കാരനായ താരം അടുത്ത സീസൺ മുതൽ ബാഴ്സലോണയുടെ സീനിയർ സ്ക്വാഡിൽ സജീവ സാന്നിദ്ധ്യമാകും എന്നാണ് കരുതപ്പെടുന്നത്. ബാഴ്സലോണ സീനിയർ ടീമിന് വേണ്ടി ഇതിനകം ഒരു ഗോൾ പെരെസ് നേടിയിട്ടുണ്ട്. സ്പെയിനിന്റെ അണ്ടർ 21, അണ്ടർ 17 ടീമുകൾക്കായും പെരെസ് കളിച്ചിട്ടുണ്ട്.

Previous articleനെയ്മർ ഇത്രയും വെറുപ്പ് അർഹിക്കുന്നുണ്ടോ? പോഡ്കാസ്റ്റ് വീഡിയോ
Next articleസ്റ്റേഡിയത്തിനായി ഗാനം രചിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ക്ഷണിക്കുന്നു