മെസ്സി ഇല്ലായെങ്കിലും ജയിച്ച് കയറി ബാഴ്സലോണ

- Advertisement -

മെസ്സിയുടെ അഭാവത്തിലും മികച്ച ജയം സ്വന്തമാക്കി ബാഴ്സലോണ. ഇന്ന് നടന്ന മത്സരത്തിൽ മലാഗയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്.

15ആം മിനുട്ടിൽ ആൽബയുടെ ക്രോസ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ച് സുവാരസാണ് ബാഴ്സയ്ക്ക് ആദ്യം ലീഡ് നേടികൊടുത്തത്. 28ആം മിനുട്ടിൽ തന്റെ രണ്ടാം ബാഴ്സലോണ ഗോളോടെ കൗട്ടീന്യോ ലീഡ് ഇരട്ടയാക്കി. 30ആം മിനുട്ടിൽ ഗർസിയ ചുവപ്പ് കണ്ടതോടെ മലാഗ 10 പേരായി ചുരുങ്ങി എങ്കിലും അത് മുതലാക്കി കൂടുതൽ ഗോളുകൾ അടിക്കാൻ ബാഴ്സയ്ക്കായില്ല.

ജയത്തോടെ ഒന്നാമതുള്ള ബാഴ്സക്ക് 28 മത്സരാങ്ങളിൽ നിന്ന് 52 പോയന്റായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement