Site icon Fanport

സുവാരസ്-മെസ്സി കൂട്ടുകെട്ട് മിന്നി, ബാഴ്സലോണക്ക് ഏകപക്ഷീയ ജയം

ലാലിഗയിൽ തങ്ങളുടെ ഒന്നാം സ്ഥാനത്തെ ലീഡ് 5 പോയന്റായി ബാഴ്സലോണ വീണ്ടും ഉയർത്തി. ഇന്ന് കാമ്പ്നൗവിൽ നടന്ന മത്സരത്തിൽ ഐബറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാൺ ബാഴ്സലോണ പരാജയപ്പെടുത്തിയത്. മെസ്സിയും സുവാരസും മിന്നിയ മത്സരത്തിൽ ഇവർ ഇരുവരും തന്നെയാണ് ഗോൾപട്ടികയിലും ഇടം പിടിച്ചത്.

കളിയുടെ 19ആം മിനുട്ടിൽ കൗട്ടീമോയുടെ പാസിൽ നിന്ന് സുവാരസ് ആദ്യം ബാഴ്സക്ക് ലീഡ് നൽകി. ആ ഗോളിന് അപ്പുറം ആദ്യ പകുതിയിൽ മികച്ചു നിൽക്കാൻ ബാഴ്സക്കായില്ല. രണ്ടാം പകുതിയിൽ മെച്ചപ്പെട്ട ബാഴ്സലോണയെ ആയിരുന്നു കാണാൻ കഴിഞ്ഞത്. 53ആം മിനുട്ടിൽ സുവാരസിന്റെ അസിസ്റ്റിൽ നിന്ന് മെസ്സി ഗോൾ നേടിയതോടെ കളി ബാഴ്സ തീർത്തും വരുതിയികാക്കി. മെസ്സിയുടെ 400ആം ലാലിഗ ഗോളായിരുന്നു ഇത്.

ആറു മിനുട്ടുകൾക്കകം സുവാരസ് വീണ്ടും ഗോൾവല ചലിപ്പിച്ചതോടെ ബാഴ്സലോണ വിജയം ഉറപ്പായി. 19 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 43 പോയന്റാണ് ബാഴ്സലോണക്ക് ഉള്ളത്.

Exit mobile version