
കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസ്സിക്കോ മത്സരത്തിൽ റയൽ മാഡ്രിഡ് താരം മാഴ്സെലോ ഇടിച്ചതിനു ചുവപ്പ് കാർഡ് കണ്ട സെർജിയോ റോബർട്ടോക്ക് കനത്ത ശിക്ഷ. നാല് മത്സരങ്ങളിൽ നിന്നാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ താരത്തെ വിലക്കിയത്. ഇതോടെ ഈ സീസണിൽ താരത്തിന് ഇനി ബാഴ്സലോണക്ക് വേണ്ടി മത്സരിക്കാൻ കഴിയില്ല.
ബാഴ്സലോണക്ക് ഈ സീസണിൽ മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. വില്ലാറയാൽ, ലെവന്റെ, റയൽ സോസിഡാഡ് എന്നിവർക്കെതിരെയാണ് ബാഴ്സലോണയുടെ അവശേഷിക്കുന്ന മത്സരങ്ങൾ. അടുത്ത സീസണിന്റെ തുടക്കത്തിൽ സെവിയ്യക്കെതിരെ നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പിന്റെ ആദ്യ പാദവും താരത്തിന് നഷ്ട്ടമാകും.
പന്ത് കൈവശം ഇല്ലാത്ത സമയത്ത് കൈ കൊണ്ട് ഇടിച്ചതിനാണ് താരത്തിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതി മുഴുവൻ 10 പേരായി ചുരുങ്ങിയിട്ടും ബാഴ്സലോണ മത്സരത്തിൽ സമനില പിടിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial