“ബെയ്ലിനെ റയൽ മാഡ്രിഡ് ആരാധകർ പിന്തുണയ്ക്കണം” – സിദാൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഡ്രിഡ് ആരാധകരുടെ കടുത്ത രോഷം നേരിടുന്ന താരമാണ് ഇപ്പോൾ ബെയ്ല്. കഴിഞ്ഞ ദിവസം തന്റെ രാജ്യമായ വെയിൽസിനായി കളിക്കുമ്പോൾ ബെയ്ല് ഉയർത്തിയ ഒരു ബാന്നർ ആണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. വെയിൽസ്, ഗോൾഫ്, മാഡ്രിഡ് എന്ന ഓർഡറിലാണ് തന്റെ താല്പര്യം എന്ന് സൂചിപ്പിക്കുന്നതായിരുന്നു ബെയ്ലിന്റെ ബോർഡ്. റയലിനെ മൂന്നാമതായി മാത്രമാണ് കാണുന്നുള്ളൂ എന്ന് ബെയ്ല് പറഞ്ഞത് ക്ലബിനെ അപമാനിക്കാനുള്ള ശ്രമമാണെന്നാണ് റയൽ ആരാധകർ പറയുന്നത്.

എന്നാൽ ആരാധകർ ഇതൊന്നും കാര്യമായി എടുക്കരുത് എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ പറഞ്ഞു. പുറത്ത് നടക്കുന്നത് ഒന്നും താൻ കാര്യമാക്കുന്നില്ല. ഫുട്ബോൾ മാത്രമാണ് തന്റെ വിഷയം. സിദാൻ പറഞ്ഞു. ബെയ്ല് റയലിന്റെ ഭാഗമായിരിക്കുന്ന കാലം വരെ താൻ ബെയ്ലിനെ പിന്തുണയ്ക്കും. ആരാധകരും അതു ചെയ്യണം. സിദാൻ പറഞ്ഞു. ഭാഷ മാത്രമാണ് റയലിൽ ബെയ്ലിന്റെ പ്രശ്നം എന്നും സിദാൻ പറഞ്ഞു.