ബെയ്ല് വീണ്ടും റയൽ മാഡ്രിഡ് സ്ക്വാഡിൽ!!

- Advertisement -

പ്രീസീസണിലെ അവസാന മത്സരത്തിൽ ഗരെത് ബെയ്ല് റയൽ മാഡ്രിഡിനായി ഇറങ്ങും. ക്ലബ് വിടാൻ ശ്രമിക്കുകയായിരുന്ന ബെയ്ല് അവസാന മൂന്ന് പ്രീസീസൺ മത്സരത്തിൽ ബെയ്ല് റയലിനായി കളിച്ചിരുന്നില്ല. ചൈനയിലേക്കാൻ പോകാൻ ശ്രമിച്ച ബെയ്ല് ആ ശ്രമം നടക്കാതെ ആയതോടെയാണ് വീണ്ടും ടീമിൽ എത്തിയിരിക്കുന്നത്.

അവസാന മത്സരത്തിൽ റോമയെ ആണ് റയൽ ഇന്ന് നേരിടുന്നത്. ബെയ്ല് ഉൾപ്പെട്ടിട്ടുണ്ട് എങ്കിലും ഹാമസ് റോഡ്രിഗസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹാമസ് റോഡ്രിഗസും ബെയ്ലും എന്തായാലും ഈ ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് ക്ലബ് വിടും എന്ന് തന്നെയാണ് കരുതുന്നത്. 20 അംഗ സ്ക്വാഡാണ് റോമയ്ക്ക് എതിരായ മത്സരത്തിനായി സിദാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement