Site icon Fanport

ലാലിഗ തിരക്കിട്ട് തുടങ്ങേണ്ടതില്ല എന്ന് ബെയ്ല്

ലാലിഗ പെട്ടെന്ന് തുടങ്ങാൻ ശ്രമിക്കുന്നത് കൂടുതൽ പ്രശ്നമുണ്ടാക്കുമെന്ന് ഭയൽകുന്നതായി റയൽ മാഡ്രിഡ് താരം ഗരെത് ബെയ്ല്. ഫുട്ബോൾ തിരികെ വരണം എന്നും കളിക്കണം എന്നുമൊക്കെ ആഗ്രഹം ഉണ്ട്. പക്ഷെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. തിരക്കിട്ട് ഫുട്ബോൾ തുടങ്ങിയാൽ ചിലപ്പോൾ കൊറോണ വൈറസിന്റെ രണ്ടാം വരവ് ഉണ്ടാകുമെന്ന് താൻ ഭയക്കുന്നു എന്നും ബെയ്ല് പറഞ്ഞു.

ലോകത്ത് കൊറോണ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. എന്തായാലും ലാലിഗ അടുത്ത ആഴ്ചയോടെ പരിശീലനങ്ങൾ തുടങ്ങാനുള്ള ശ്രമത്തിലാണ്. ഇതിനായി ഏപ്രിൽ 28 മുതൽ താരങ്ങൾക്കും പരിശീലകർക്കും കൊറോണ ടെസ്റ്റ് നടത്താനും ലാലിഗ തീരുമാനിച്ചിട്ടുണ്ട്‌.

Exit mobile version